കോട്ടത്തറ സെന്റ് അൽഫോൻസ പള്ളിയിൽ തിരുനാളിനു കൊടിയേറി
1577558
Monday, July 21, 2025 1:52 AM IST
അഗളി: കോട്ടത്തറ സെന്റ് അൽഫോൻസ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസമ്മയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾ തുടങ്ങി. ഇന്നലെ രാവിലെ ഏഴിനു ഇടവകവികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ തിരുനാൾ കൊടിയുയർത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ 28ന് സമാപിക്കും.
26ന് ഉച്ചകഴിഞ്ഞു മൂന്നിനു രൂപം എഴുന്നള്ളിക്കൽ തുടർന്ന് തിരുനാൾ കുർബാന. പുലിയറ, ഉണ്ണിമല, കുറവൻപാടി ഇടവക വികാരി ഫാ. ഡെബിൻ ആക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കപ്പേളയിലേക്ക് പ്രദക്ഷിണവും ഇടവക ദിനാഘോഷവും നടക്കും. ഞായറാഴ്ച വൈകുന്നേരം നാലിനു ആഘോഷമായ തിരുനാൾ കുർബാന. നരസിമുക്ക് കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ. നിർമൽ സന്ദേശം നൽകും.
തുടർന്ന് കോട്ടത്തറ ജംഗ്ഷനിലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം, സ്നേഹവിരുന്ന്, ആകാശ വിസ്മയം. തിങ്കൾ രാവിലെ 6.30ന് പരേത സ്മരണയോടെ തിരുനാൾ കൊടിയിറങ്ങും. ഇടവക വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂകാരൻ, അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത്, കൺവീനർ ജിനോ ചങ്ങരംപള്ളിൽ. കക്കാരൻമാരായ സന്തോഷ് വടക്കേടത്, ജോർജ് വാകയിൽ എന്നിവർ നേതൃത്വം നൽകും.