മുണ്ടൂർ സെന്റ് അൽഫോൻസ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
1577836
Tuesday, July 22, 2025 2:06 AM IST
മുണ്ടൂർ: സെന്റ് അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. 19 ന് ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. 26 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും നൊവേനയുമുണ്ടാകും. 27 ന് വൈകുന്നേരം നാലരയ്ക്ക് വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടാകും.
തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. 28 ന് പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ പത്തരയ്ക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. റിജോ മേടയ്ക്കൽ, ഫാ. ടോണി ചേക്കയിൽ എന്നിവർ സഹകാർമികരാകും. തുടർന്ന് ഉൗട്ടുനേർച്ച നടക്കും. 29 ന് രാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ നടക്കും.
തിരുനാൾ ആഘോഷപരിപാടികൾക്ക് വികാരി ഫാ. അജി ഐക്കര, കണ്‍വീനർമാരായ തോമസ് പ്ലാത്തോട്ടം, റോജൻ മാണിക്കനാംപറന്പിൽ, രാജി പീറ്റർ വാഴപ്പിള്ളി, കൈക്കാരന്മാരായ സാബു കോണോത്ത്തറ, റാഫി ചിരിയങ്കണ്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകും.