ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കു ബസിനുള്ളിൽ അനുമോദനം
1577557
Monday, July 21, 2025 1:52 AM IST
കല്ലടിക്കോട്: കല്ലടിക്കോട്- മൂന്നേക്കർ റൂട്ടിൽ ബസ് സർവീസ് നടത്തുന്ന മഞ്ചാടിക്കൽ ട്രാൻസ്പോർട്ട്സിന്റെ ആഭിമുഖ്യത്തിൽ ബസ് യാത്രക്കാരായ വിദ്യാർഥികളിൽ കഴിഞ്ഞ അധ്യയനവർഷം ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
മൂന്നേക്കറിലേയ്ക്കുള്ള പ്രതിദിന സർവീസ് അവസാനിക്കുന്ന സ്ഥലത്ത് ബസിനുള്ളിൽ തന്നെയാണ് അനുമോദന സദസ് ക്രമീകരിച്ചത്.
കരിമ്പ ഗ്രാമപഞ്ചായത്ത് അംഗം അനിത സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ചുള്ളിയാംകുളം ഹോളിഫാമിലി കോൺവന്റ് മദർ സുപ്പീരിയർ സിറ്റർ തെരേസ് , മൂന്നേക്കർ നിസ്ക്കാരപ്പള്ളി ഉസ്താദ് ഷംസുദീൻ എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. തോമസ് മാത്യു സ്വാഗതവും ലിജോ തോമസ് നന്ദിയും പറഞ്ഞു.
എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ ആൽബിൻ കെ. ജോഷി, അഭിയ തോമസ്, എൽഎസ്എസ് വിജയികളായ അദ്യൈത് മഹേഷ്, ജോഷ്വാ പ്രവീൺ, യുഎസ്എസ് വിജയികളായ സംഗീത സന്തോഷ്, നാജിയ നൈസൽ എന്നീ ഏഴ് വിദ്യാർഥിളെയാണ് അനുമോദിച്ചത്. മഞ്ചാടിക്കൽ ബസ് നടത്തിപ്പുകാർ തുടർച്ചയായി എല്ലാ വർഷവും ഇത്തരത്തിൽ ഉന്നത വിജയികളെ ആദരിക്കാറുണ്ട്.