മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്തു
1577553
Monday, July 21, 2025 1:52 AM IST
വടക്കഞ്ചേരി: ഫിഷറീസ് വകുപ്പിന്റെയും പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന് മാസ്റ്റര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങള്‍,സ്വകാര്യ കുളങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി 38 മത്സ്യകര്‍ഷകര്‍ക്കായി 24,840 മത്സ്യക്കുഞ്ഞുങ്ങളും ആറ് പൊതുകുളങ്ങളിലേക്ക് 22,350 മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നല്‍കിയത്. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. സുനിതകുമാരി അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.എന്‍. റഫീഖ്, വാര്‍ഡ് അംഗങ്ങളായ പുഷ്പ, സുമ, പ്രസന്ന ദാസന്, പി.എം. ദിവ്യ, കെ. സുകന്യ, ഷാനി മോള്, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ശ്രുതി മോള് എന്നിവര്‍ പങ്കെടുത്തു.