ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
1578074
Wednesday, July 23, 2025 1:29 AM IST
വടക്കഞ്ചേരി: അണക്കപ്പാറയിൽ ഫോറസ്റ്റ് ഓഫീസിനു സമീപം നിർമാണം പൂർത്തിയായ ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാറിനായുള്ള പുതിയ ഓഫീസ് കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ നിർവഹിച്ചു.
സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. അഷറഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കെ.വാര്യർ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ക്ലബ് പ്രസിഡന്റ് എബി കെ. സേവ്യർ അധ്യക്ഷത വഹിച്ചു. ബേബി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. കുട്ടമണി, ചാർട്ടർ മെംബർ എം. വി. തോമസ്, റീജനൽ ചെയർമാൻ സ്വാമിനാഥൻ, സോൺ ചെയർമാൻ സദാനന്ദൻ, ലേഡി റീജിയൻ ചെയർപേഴ്സൺ സരസ്വതി സ്വാമിനാഥൻ, ആനിയമ്മ ജോസഫ്, ബാബു പീറ്റർ, സീൻ ജോസഫ് ചെറുനിലം, രാജൻ മാത്യു പ്രസംഗിച്ചു.
കെ.പി. രാജേന്ദ്രൻ - പ്രസിഡന്റ്, സജോ ജോർജ് തേവർകാട് - സെക്രട്ടറി, സി.എൻ.ഷിനു - ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികൾ.