വാർഷിക ജനറൽ ബോഡിയോഗം
1578081
Wednesday, July 23, 2025 1:29 AM IST
പാലക്കാട്: ടൗണ്‍ റീട്ടെയിൽ മർച്ചന്റ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി. സക്കറിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. അരവിന്ദാക്ഷൻ വാർഷിക റിപ്പോർട്ടും ട്രഷറർ ആർ. കൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ നേതാക്കളായ സി.വി. ജെയിംസ്, എം.എസ്. സിറാജ്, പി ടിആർഎംഎ ഭാരവാഹികളായ കാജാ സുലൈമാൻ, എസ്. കൃഷ്ണകുമാർ, ബി. രാജേന്ദ്രൻ, ആർ. കൃഷ്ണൻ, വി. ചന്ദ്രൻ, മുഹമ്മദ് ബഷീർ, എം.യു. അബുതാഹിർ, കെ.വി. കുഞ്ചപ്പൻ, കെ. അബ്ദുൾസലാം ഹാജി, നിഖിൽ കൊടിയത്തൂർ, എം. സുരേഷ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മെംബർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയവരെ പാരിതോഷികം നൽകി ആദരിച്ചു.