ബൈക്ക് ലോറിയിൽ തട്ടി യുവാവ് മരിച്ചു
1577804
Monday, July 21, 2025 11:45 PM IST
നെന്മാറ: ബൈക്ക് ലോറിയിൽ തട്ടി യുവാവ് മരിച്ചു. നെന്മാറ പോത്തുണ്ടി കൊടുവാൾപാറയിൽ മണികണ്ഠന്റെ മകൻ ബിനീഷ്(24) ആണു മരിച്ചത്.
ഞായറാഴ്ച രാത്രി ഒന്പതിനു നെന്മാറ അയിനംപാടം വളവിലായിരുന്നു അപകടം. ബിനീഷിന്റെ കൂടെ ബൈക്കിൽ യാത്രചെയ്തിരുന്ന സുശാന്തിനു ഗുരുതരപരിക്കേറ്റു.
വടക്കഞ്ചേരിയിലേക്കു പോകുകയായിരുന്ന ബൈക്ക് എതിരേവന്ന ലോറിയുടെ ഒരുവശത്തു തട്ടിയാണ് അപകടം ഉണ്ടായത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനീഷിനെ രക്ഷിക്കാനായില്ല.
സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ബിനീഷ്. അമ്മ: ബിന്ദു. സഹോദരൻ: മനീഷ്.