ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ ഇ- മാലിന്യ ശേഖരണത്തിനു തുടക്കം
1577550
Monday, July 21, 2025 1:52 AM IST
ചിറ്റൂർ: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ഈമാസം 30 വരെ നീണ്ടുനിൽക്കുന്ന ഹരിതകർമസേനയുടെ ഇ- വേസ്റ്റ് ശേഖരണ യജ്ഞത്തിനു ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ തുടക്കമായി.
ശേഖരണ യജ്ഞത്തിന്റെ ഭാഗമായി കിഴക്കത്തറ വാർഡിലെ കണ്ണിയാർപാടത്ത് വീടുകളിൽ നിന്നുള്ള ഇ- മാലിന്യം സ്വീകരിച്ച് ചെയർപേർസൺ കെ.എൽ. കവിത ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ നഗരസഭകളിലാണ് ഇ- മാലിന്യ ശേഖരണം നടക്കുന്നത്. ക്ലീൻകേരള കമ്പനി പുറത്തിറക്കിയ വിലവിവരപട്ടിക പ്രകരമുള്ള തുക വീട്ടുകാർക്കുനൽകും. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഓമന കണ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ അച്യുതാനന്ദ മേനോൻ, മുകേഷ്, നഗരസഭാ സെക്രട്ടറി എ.നൗഷാദ്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർഷ് ആർ. നായർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എ. ഷരീഫ്, ക്ലീൻ സിറ്റി മനേജർ ഇൻചാർജ് സി. രാധാകൃഷ്ണൻ പ്രസംഗിച്ചു.