റോഡരികിൽ പ്ലാസ്റ്റിക് കവറുകൾ തള്ളുന്നവരെ പിടികൂടണം
1578077
Wednesday, July 23, 2025 1:29 AM IST
പുതുനഗരം: കൊടുവായൂർ -തത്തമംഗലം പ്രധാനപാതയ്ക്കരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് വർധിച്ചുവരുന്നതിൽ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ നടപടി വേണമെന്നതാണ് സമീപവാസികളുടെ ആവശ്യം. റോഡിന്റെ വടക്കുഭാഗത്താണ് രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്നിടുന്നത്.
തട്ടുകടകളിൽ ചെറിയ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചാൽ പിടികൂടി പിഴയടപ്പിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർ നിരത്തിൽ പ്ലാസ്റ്റിക് കവറുകൾ തള്ളുന്നത് കണ്ടില്ലെന്ന് നടിക്കുന്നതിൽ പ്രതിഷേധം നിലവിലുണ്ട്. റോഡ് വക്കത്ത് തീറ്റതേടുന്ന ആടും പശുക്കളും പ്ലാസ്റ്റിക് കവറുകളിലെ മാലിന്യം ഭക്ഷിക്കുകയാണ്. അബദ്ധത്തിൽ കവർ വയറ്റിലെത്തിയാൽ നാൽക്കാലികൾക്ക് മരണംവരെ സംഭവിക്കാനുളള സാധ്യതയുമുണ്ട്. സമാനമായ രീതിയിൽ ചിറ്റൂരിൽ ഒരു പശുക്കുട്ടി ചത്തസംഭവവും നടന്നിരുന്നു.