എയർ കണ്ടീഷണർ സർവീസ് ചെയ്യുന്നതിനിടെ കാൽവഴുതിവീണ് യുവാവ് മരിച്ചു
1577805
Monday, July 21, 2025 11:45 PM IST
ആലത്തൂർ: എയർ കണ്ടീഷണർ സർവീസ് ചെയ്യുന്നതിനിടെ ടെറസിൽനിന്നു കാൽവഴുതി നിലത്തുവീണ് യുവാവ് മരിച്ചു. കാട്ടുശേരി കാക്കമൂച്ചിക്കാട്ടിൽ ഹക്കീമിന്റെ മകൻ അനസ്(18) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ പെരുങ്കുളം കൊല്ലപ്പാതയിലെ വീട്ടിൽവച്ചാണ് അപകടം ഉണ്ടായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആലത്തൂർ ക്രസന്റ് ആശുപത്രി മോർച്ചറിയിൽ.ഇന്നു രാവിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആലത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. മാതാവ്: ഹസീന. സഹോദരൻ: ഹസീബ്.