കരിമണ്ണ് ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു
1577551
Monday, July 21, 2025 1:52 AM IST
കൊഴിഞ്ഞാമ്പാറ: എരുത്തേന്പതി കരിമണ്ണ് വിശുദ്ധ മഹതല മറിയം ദേവാലയത്തിലെ തിരുനാൾ ആഘോഷിച്ചു.
രാവിലെ പത്തിനു സേലം മുൻ ബിഷപ് സിംഗരായർക്ക് സ്വീകരണം നൽകി. തുടർന്ന് ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിച്ചു.
ആരാധന, സൗഖ്യപ്രാർഥന എന്നിവയും നടന്നു. നേർച്ചഭക്ഷണ വിതരണത്തിൽ 15000 പേർ പങ്കെടുത്തു.
രാവിലെ ആറിനു ദിവ്യബലി, വൈകുന്നേരം 5.30 ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ നടന്നു. ഇടവക വികാരി ഫാ. ആൽബർട്ട് ആനന്ദരാജ് സഹകർമികനായി. ഫാ. സഹായ വെന്തൻ, ഫാ. ചിന്നപ്പരാജ്, ഫാ. പ്രവീൺ, ഫാ. ആരോഗ്യ രാജ്, ഫാ. ആന്റണി എന്നിവരും പങ്കെടുത്തു.