കുളത്തിൽ കാൽ കഴുകുന്നതിനിടെ തെന്നിവീണ് മരിച്ചു
1577802
Monday, July 21, 2025 11:45 PM IST
കല്ലടിക്കോട്: കടയിലേക്ക് പോകുന്ന വഴി കുളത്തിൽ കാൽ കഴുകാൻ ഇറങ്ങിയ ആൾ തലയടിച്ചുവീണ് മരിച്ചു. ഒടുവക്കാട് ആലിങ്കൽ കുളത്തിങ്കൽ ജോസഫ് (ജോർജ്-75) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്നതിനു വേണ്ടി ഇറങ്ങിയതായിരുന്നു.
പാടത്തോട് നടന്നുവന്നപ്പോൾ കാലിൽ പറ്റിയ ചെളി കഴുകി കളയുന്നതിന് സമീപത്തെ കുളത്തിൽ ഇറങ്ങിയപ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: മിനി, സിനി, ഷിജു. മരുമക്കൾ: കൊച്ചുമോൻ, റോയ്, മെർലിൻ.