ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റ് ഒന്നാംവാർഷിക പരിപാടികൾ
1577845
Tuesday, July 22, 2025 2:06 AM IST
വടക്കഞ്ചേരി: പുതുക്കോട് തച്ചനടി ആസ്ഥാനമായുള്ള ഉമ്മൻ ചാണ്ടി സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികം കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എൻ. സഹദേവൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, കെഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, മുസ്ലീംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.സി. അബ്ദുള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഉദയൻ, ട്രസ്റ്റ് രക്ഷാധികാരി കെ.എസ്. മുഹമ്മദ് ഇസ്മയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.പി. കൃഷ്ണൻ, വൈസ് പ്രസിഡന്റ് അബ്ദുൾ ഷക്കീർ, സി.എസ്. അബ്ദുൾ ഖാദർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. ഭാഗ്യലക്ഷ്മി, കെ.എ. മുഹമ്മദ്, എസ്.അമീൻ, ഹക്കീം പ്രസംഗിച്ചു.
ഒന്നാം വാർഷിക ചടങ്ങുകളുടെ ഭാഗമായി 275 ഭക്ഷ്യ ധാന്യകിറ്റുകളും 40 ഡയാലിസിസ് കിറ്റുകളും അഞ്ച് വീൽചെയറുകളും 50 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും ട്രസ്റ്റ് വിതരണം ചെയ്തു. മികച്ച വിജയം നേടിയ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥികളെയും യോഗത്തിൽ അനുമോദിച്ചു.