റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക്സമ്മേളനവും കുടുംബസംഗമവും
1578076
Wednesday, July 23, 2025 1:29 AM IST
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആലത്തൂർ താലൂക്ക് സമ്മേളനവും കുടുംബസംഗമവും നടന്നു. വടക്കഞ്ചേരി വ്യാപാരഭവനിൽ നടന്ന പരിപാടികൾ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ. ശിവദാസ് അധ്യക്ഷത വഹിച്ചു. പി.പി.സുമോദ് എംഎൽഎ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബി. ബിജു, സംസ്ഥാന ട്രഷറർ വി. അജിത്ത് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ശിവദാസ് വേലിക്കാട്, സി.എച്ച്. റഷീദ്, എം. രാധാകൃഷ്ണൻ, എം. ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, സുന്ദരൻ, പി.പി. ദയാനന്ദൻ, ബാലകൃഷ്ണൻ, ശുഭരാജ്, ജയശ്രീ, എ.കെ. രാജൻ പ്രസംഗിച്ചു.