‘കാട്ടുപന്നിശല്യം: പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകണം’
1577840
Tuesday, July 22, 2025 2:06 AM IST
ചിറ്റൂർ: കാട്ടുപന്നിശല്യം അവസാനിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് കൂടുതൽ അധികാരവും ഫണ്ടും നൽകണമെന്ന് കേരള കർഷകസംഘം നല്ലേപ്പിളളി വില്ലേജ് സമ്മേളനം ആവശ്യ പ്പെട്ടു. രാസവളം വിലക്കുറയ്ക്കുക, കാലിത്തീറ്റ സബ്സിഡി 50 ശതമാനമാക്കുക, സംഭരിച്ച നെല്ലുവില ലഭിക്കാനുള്ളവർക്ക് ഉടൻ വിതരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചു.
ചിറ്റൂർ ഏരിയാ സെക്രട്ടറി ഇ.എൻ. രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണി എസ്. മുത്തലിഫ്, സുരേഷ്, ശിവകുമാർ, കെ. മോഹനൻ, ശശിധരൻ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.