സെപക്താക്രോ അസോസിയേഷൻ ജില്ലാ ജനറൽബോഡി യോഗം
1577552
Monday, July 21, 2025 1:52 AM IST
വടക്കഞ്ചേരി: സെപക്താക്രോ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ബാബു മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ മെംബർ അഡ്വ.വി.വി. വിജയൻ, കേരള സ്പോർട്സ് കൗൺസിൽ മെംബർ വി. മധുസൂദനൻ, സെപക്താക്രോ ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി എം.കെ. പ്രേംകൃഷ്ണൻ, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ സണ്ണി നടയത്ത്, ഡോ.സി. രാജേഷ്, ജില്ലാ സെക്രട്ടറി കെ. രതീഷ് കുമാർ, പി. സി. ഏലിയാമ്മ, സി. ജഗനാഥൻ പ്രസംഗിച്ചു.
ഭാരവാഹികളായി ഡോ.സി. രാജേഷ്- പ്രസിഡന്റ്, ജെ. ജിൻസ- സെക്രട്ടറി, വി. സൂര്യ കിരൺ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.