ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​യ​ർ​ലെ​സ് വ​രി​ക്കാ​രെ ചേ​ർ​ത്ത മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​നം ബി​എ​സ്എ​ൻ​എ​ല്ലി​ന് വ​ൻ കു​തി​പ്പ്.

ഭാ​ര​തി എ​യ​ർ​ടെ​ല്ലി​നെ മ​റി​ക​ട​ന്ന് പു​തി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. ഒ​ന്നാം​സ്ഥാ​ന​ത്ത് റി​ല​യ​ൻ​സ് ജി​യോ​യാ​ണ്. മ​റ്റ് മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ൾ വ​രി​ക്കാ​രു​ടെ എ​ണ്ണം ഉ​യ​ർ​ത്തി​യ​പ്പോ​ൾ വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു.

വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ജി​യോ ഓ​ഗ​സ്റ്റി​ൽ 19.50 ല​ക്ഷ​ത്തോ​ളം പേ​രെ​യാ​ണ് നേ​ടി​യ​ത്. 13.85 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന് ല​ഭി​ച്ച​ത്. ഭാ​ര​തി എ​യ​ർ​ടെ​ല്ലി​ന് 4.96 ല​ക്ഷം പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ കി​ട്ടി. വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്ക് ഓ​ഗ​സ്റ്റി​ൽ 3.08 ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ് ന​ഷ്ട​മാ​യ​ത്. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യി) ആ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ജി​യോ​യ്ക്ക് 47.94 കോ​ടി വ​യ​ർ​ലെ​സ് വ​രി​ക്കാ​രു​ണ്ട്. എ​യ​ർ​ടെ​ല്ലി​ന് 39.197 കോ​ടി, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്ക് (വീ) 20.355 ​കോ​ടി, ബി​എ​സ്എ​ൻ​എ​ല്ലി​ന് 9.175 കോ​ടി വ​രി​ക്കാ​രു​മാ​ണു​ള്ള​ത്.

രാ​ജ്യ​ത്ത് ആ​കെ​യു​ള്ള ടെ​ലി​ഫോ​ണ്‍ സ​ബ്സ്ക്രൈ​ബേ​ഴ്സി​ന്‍റെ എ​ണ്ണം 122.45 കോ​ടി​യാ​യി ഉ​യ​ർ​ന്നു. ജൂ​ലൈ​യി​ൽ ഇ​ത് 122 കോ​ടി​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റി​ൽ പു​തു​താ​യി 35.19 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ൾ മൊ​ബൈ​ൽ സെ​ഗ്മെ​ന്‍റി​ൽ വ​ന്ന​തോ​ടെ​യാ​ണി​ത്. മൊബൈൽ വരിക്കാരിൽ 117 കോടിയും വയർലൈൻ വരിക്കാർ 4.65 കോടി കോടിയുമാണുള്ളത്.

ബി​എ​സ്എ​ൻ​എ​ൽ വ​ലി​യ തോ​തി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് 2024 സെ​പ്റ്റം​ബ​റി​ലാ​ണ്. സ്വ​കാ​ര്യ ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ലേ​ക്ക് അ​ന്ന് ഒ​ഴു​ക്കു​ണ്ടാ​യ​ത്. അ​ന്ന് 3 ജി സ​ർ​വീ​സ് മാ​ത്ര​മാ​യി​രു​ന്നു പൊ​തു​മേ​ഖ​ല സ്ഥാ​പ​നം ന​ല്കി​യ​ത്. ഇ​പ്പോ​ൾ 4ജി ​സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി​യെ​ടു​ക്കാ​മെ​ന്നാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ പ്ര​തീ​ക്ഷ.

ബ്രോ​ഡ്ബാ​ൻ​ഡ് സെ​ഗ്മെ​ന്‍റി​ൽ റി​ല​യ​ൻ​സ് ജി​യോ ത​ന്നെ​യാ​ണ് മു​ന്നി​ൽ. ആ​കെ ഉ​പ​യോ​ക്താ​ക്ക​ൾ 50 കോ​ടി ക​ട​ന്നു. ഭാ​ര​തി എ​യ​ർ​ടെ​ൽ (30.9 കോ​ടി), വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ (12.7 കോ​ടി), ബി​എ​സ്എ​ൻ​എ​ൽ (3.43 കോ​ടി), ആ​ട്രി​യ ക​ണ്‍വെ​ർ​ജ​ൻ​സ് (23.5 ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ്.


അ​തേ​സ​മ​യം, വ​യ​ർ​ലൈ​ൻ സ​ബ്സ്ക്രൈ​ബേഴ്സി​ൽ ടാ​റ്റ ടെ​ലി​സ​ർ​വീ​സ് 1.17 ല​ക്ഷം പു​തി​യ ക​ണ​ക്ഷ​നു​ക​ൾ സ്വ​ന്ത​മാ​ക്കി മു​ന്നി​ലെ​ത്തി. ഭാ​ര​തി എ​യ​ർ​ടെ​ൽ 1.08 ല​ക്ഷവും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ 24,000 ഉ​പ​യോ​ക്താ​ക്ക​ളെയും സ്വ​ന്ത​മാ​ക്കി.

ഇ​തി​ൽ ജി​യോ​ക്ക് വ​ലി​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​ന്നു. 15.51 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എം​ടി​എ​ൻ​എ​ല്ലി​ന് 1.87 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളെ ന​ഷ്ട​മാ​യി. ബി​എ​സ്എ​ൻ​എ​ല്ലി​ന് 5,647 ക​ണ​ക്ഷ​നു​ക​ളും ഓ​ഗ​സ്റ്റി​ൽ കൈ​വി​ട്ടു​പോ​യി.

മെ​ഷീ​ൻ ടു ​മെ​ഷീ​ൻ (എം2​എം) സെ​ല്ലു​ലാ​ർ ക​ണ​ക്ഷ​ൻ മേ​ഖ​ല​യി​ൽ ഭാ​ര​തി എ​യ​ർ​ടെ​ൽ 5.26 കോ​ടി ക​ണ​ക്ഷ​നു​മാ​യി ഒ​ന്നാ​മ​തെ​ത്തി. വി​പ​ണി വി​ഹി​തം 58.66 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തി. വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ (19.4 %), റി​ല​യ​ൻ​സ് ജി​യോ (17.94 %), ബി​എ​സ്എ​ൻ​എ​ൽ (4.01 %) എ​ന്നി​വ​രാ​ണ് പി​ന്നി​ൽ.

രാജ്യത്ത് 117.8 കോടി മൊബൈൽ വരിക്കാർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം 117.8 കോ​ടി എ​ത്തി​യ​താ​യി ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്). മൊ​ബൈ​ൽ, ബ്രോ​ഡ്ബാ​ൻ​ഡ്, വ​യ​ർ​ലെ​സ് സേ​വ​ന​ങ്ങ​ൾ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും സ്ഥി​ര​വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ട്രാ​യ് വ്യ​ക്ത​മാ​ക്കി.
ആ​ക്റ്റീ​വ് ആ​യി​ട്ടു​ള്ള മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം 108.618 കോ​ടി​യാ​ണ്.

1.55 കോ​ടി വ​രി​ക്കാ​ർ മെ​ച്ച​പ്പെ​ട്ട ക​ണ​ക്ടി​വി​റ്റി​ക്കാ​യി എം​എ​ൻ​പി​ക്ക് (മൊ​ബൈ​ൽ ന​ന്പ​ർ പോ​ർ​ട്ട​ബി​ലി​റ്റി) അ​പേ​ക്ഷ ന​ൽ​കി​യെ​ന്നും ട്രാ​യ് വ്യ​ക്ത​മാ​ക്കി. മൊ​ത്തം വ​യ​ർ​ലെ​സ് വ​രി​ക്കാ​രു​ടെ എ​ണ്ണം ജൂ​ലൈ​യി​ലെ 117.19 കോ​ടി​യി​ൽ നി​ന്ന് ഓ​ഗ​സ്റ്റി​ൽ 117.8 കോ​ടി ആ​യി ഉ​യ​ർ​ന്നു. ഇ​ത് 0.52 ശ​ത​മാ​നം പ്ര​തി​മാ​സ വ​ള​ർ​ച്ചാ​നി​ര​ക്കാ​ണ്.

ന​ഗ​ര​ങ്ങ​ളി​ലെ വ​രി​ക്കാ​ർ 0.66 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 64.52 കോടി​യാ​യി. ഗ്രാ​മീ​ണ​വ​രി​ക്കാ​ർ 0.36 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 53 .276 കോ​ടി​യാ​യി ഉ​യ​ർ​ന്നു. വ​യ​ർ​ലെ​സ് ടെ​ലി​ഡെ​ൻ​സി​റ്റി ജൂ​ലൈ​യി​ലെ 82.75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 83.12 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

ന​ഗ​ര​ങ്ങ​ളി​ലെ വ​യ​ർ​ലെ​സ് ടെ​ലി ഡെ​ൻ​സി​റ്റി 126.38 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ, ഗ്രാ​മീ​ണ ടെ​ലി​ഡെ​ൻ​സി​റ്റി​യി​ൽ 58.76 ശ​ത​മാ​നം എ​ന്ന നേ​രി​യ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ട്രാ​യ് വ്യ​ക്ത​മാ​ക്കി.