സഹോദര ഭാര്യമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
Monday, July 28, 2025 5:06 AM IST
ഇലഞ്ഞി: സഹോദരങ്ങളുടെ ഭാര്യമാർ മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ. മുത്തോലപുരം അരഞ്ഞാണിയിൽ പരേതനായ ആഗസ്തിയുടെ ഭാര്യ കൊച്ചുത്രേസ്യ (96) മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആഗസ്തിയുടെ ജ്യേഷ്ഠൻ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടിയും (86) മരിച്ചു. രണ്ടുപേരുടെയും സംസ്കാരം ഇന്ന് രാവിലെ 9.30ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തും.
കൊച്ചുത്രേസ്യയുടെ മക്കൾ: സെൽവി, സിബി, ഷിജി. മരുമക്കൾ: സെലിൻ വെള്ളാന്പേൽ കുറിച്ചിത്താനം, സൂസമ്മ നക്കര കാക്കൂർ, ബിജോ എടാട്ടേൽ കല്ലൂർക്കാട്.
ഏലിക്കുട്ടിയുടെ മക്കൾ : ജോസ്, ഷേർളി, ജോണ്സണ്, ഷാജി. മരുമക്കൾ: മോളി ചിറയിൽ വല്ലകം, ഡാർളി കല്ലേലിക്കൽ കളത്തൂക്കടവ്, ജോസ് കിളിഞ്ഞിലിക്കാട്ട് ഇലഞ്ഞി.