കർഷകൻ ഷോക്കേറ്റു മരിച്ചു
Monday, July 28, 2025 5:48 AM IST
പാലക്കാട്: പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്നു ഷോക്കേറ്റ് കര്ഷകന് മരിച്ചു. കൊടുമ്പ് ഓലശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെ പറമ്പിലേക്കു വന്ന മാരിമുത്തുവിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദിവസവും രാവിലെ മാരിമുത്തു തോട്ടത്തിലേക്കു പോകാറുണ്ട്. ഏഴുമണിയോടെ മാരിമുത്തു തേങ്ങയുമായി തിരിച്ച് വീട്ടിലെത്തിയിരുന്നു. ഇതിനുശേഷം വീണ്ടും തോട്ടത്തിലേക്കു പോയപ്പോഴായിരുന്നു അപകടം. ഭാര്യ: സരസ്വതി. മക്കളില്ല.