ഭരണങ്ങാനത്ത് ഇന്ന് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Monday, July 28, 2025 5:48 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന് ഭരണങ്ങാനത്ത് ആഘോഷിക്കും. ഇന്നു രാവിലെ 4.45 മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി തീര്‍ഥാടന പള്ളിയി ൽ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
രാവിലെ ഏഴിന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 10.30ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് 12.30ന് തിരുനാള്‍ പ്രദക്ഷിണം.

ഭരണങ്ങാനത്തെ വിശുദ്ധയുടെ പുണ്യകബറിടമുള്ള ചാപ്പല്‍ നാനാഭാഗത്തുനിന്നെത്തുന്ന തീര്‍ഥാടകരാല്‍ നിറഞ്ഞിരിക്കുകയാണ്. വിശുദ്ധയുടെ ആത്മീയസാന്നിധ്യമുള്ള ക്ലാരമഠത്തിലും നിത്യവ്രതം സ്വീകരിച്ച സെന്റ് മേരീസ് ഫൊറോന പള്ളിയിലും അനേകായിരങ്ങള്‍ പ്രാര്ഥനാഞ്ജലി കളുമായി എത്തും.