ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യ സമ്മേളനത്തിന് നാളെ തുടക്കം
Monday, July 28, 2025 5:06 AM IST
തിരുവനന്തപുരം: ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (എഐആർടിഡബ്ല്യുഎഫ്) അഖിലേന്ത്യ സമ്മേളനം 29 മുതൽ 31 വരെ എകെജി ഹാളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ലക്ഷ്മണയ്യ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഇന്ന് വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്തേക്ക് കാൽലക്ഷം വരുന്ന തൊഴിലാളികളുടെ പ്രകടനം നടക്കും.
ഓവർബ്രിഡ്ജിൽ നിന്നായിരിക്കും പ്രകടനം ആരംഭിക്കുക. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. ഇന്നു രാവിലെ ട്രേഡ് യൂണിയൻ ഇന്റർ നാഷണൽ ഏഷ്യ പസഫിക് റീജണ്‍ സമ്മേളനവും നടക്കും.
യൂണിയന്റെ സമ്മേളനത്തിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. വിയറ്റ്നാം, ശ്രീലങ്ക, നേപ്പാൾ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾസമ്മേളനത്തിൽ പങ്കെടുക്കും.
വ്യാഴാഴ്ച ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.