ഭരണഘടനാ ലംഘനം: സിപിഎം
Tuesday, July 29, 2025 2:45 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണെന്നു സിപിഎം. മതം അനുഷ്ഠിക്കാൻ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്.
ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാരും ഛത്തീസ്ഗഡ് സർക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണു വിഷയം ഗൗരവതരമാകുന്നതെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.