ആഭ്യന്തരശത്രുക്കളെ ആര്‍എസ്എസ് വേട്ടയാടുന്നു: എം.ബി. രാജേഷ്
Tuesday, July 29, 2025 2:45 AM IST
കോഴിക്കോട്: ആര്‍എസ്എസ് അവരുടെ ആഭ്യന്തര ശത്രുക്കളെക്കുറിച്ചു നേരത്തേ വ്യക്തമാക്കിയതാണെന്ന് മന്ത്രി എം.ബി. രാജേഷ്.
ആ ശത്രുക്കളെ ഇപ്പോഴും ആര്‍എസ്എസ് വേട്ടയാടുകയാണെന്നും അതിപ്പോഴും മനസിലാകാത്തവരുണ്ടെങ്കില്‍ ഈ സംഭവം അവരുടെ കണ്ണു തുറപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഉറങ്ങുന്നവരെ മാത്രമേ ഉണര്‍ത്താന്‍ പറ്റുകയുള്ളൂ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കണ്ടിട്ടും സംഘപരിവാറിനെ രക്ഷകരായി കാണുന്നുണ്ടെങ്കില്‍ അവര്‍ സൂക്ഷിക്കണമെന്ന് രാജേഷ് പറഞ്ഞു.
ഇടതുസര്ക്കാരിനെക്കുറിച്ച് സ്വകാര്യസംഭാഷണത്തില്പോലും പറയാന്‍ പാടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ സംഭവം തെളിയിക്കുന്നത്. ആര്‍എസ്എസ് അനുകൂല പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്ത സംഭവത്തെകുറിച്ചുള്ള ചോദ്യത്തിനു വിസിമാരില്നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.