അജിത്കുമാറിനെ പോലീസില്‍നിന്നു നീക്കി
Tuesday, July 29, 2025 2:45 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത്കുമാറിനെ പോലീസില്‍നിന്നു നീക്കി. എക്സൈസ് കമ്മീഷണറായാണ് പുതിയ നിയമനം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവാദത്തെത്തുടര്‍ന്നാണ് അജിത് കുമാറിനെ പോലീസില്‍നിന്നു മാറ്റാന്‍ തീരുമാനിച്ചത്.
നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചിരുന്നു. ബറ്റാലിയന് എഡിജിപി സ്ഥാനത്തുനിന്നു മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കിയത്. അജിത് കുമാറിനെ ബറ്റാലിയനില്‍നിന്നു മാറ്റിയ വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുമെന്നാണു വിവരം.