ഭരണഘടന സംരക്ഷിക്കണം: മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത
Tuesday, July 29, 2025 2:45 AM IST
വടക്കഞ്ചേരി: ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കേണ്ടതു രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്നു മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ തൃശൂർ ഭദ്രാസനം മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതു തികഞ്ഞ നിഷേധത്തിന്റെ ശൈലിയാണ്. ഭരണഘടനയെ അവഗണിച്ച് അവർ അവരുടെതായ തത്വസംഹിതയാണ് നടപ്പാക്കുന്നത്. ന്യൂനപക്ഷസമുദായങ്ങളും ജനാധിപത്യവിശ്വാസികളും ഈ പ്രവണതയെ ശക്തിയുക്തം എതിർക്കണമെന്നു മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.