11 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, July 29, 2025 12:11 AM IST
തിരുവനന്തപുരം: 11 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്സ് (പട്ടികവര്‍ഗം), കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം), കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം) (ഈഴവ/തിയ്യ/ബില്ലവ), ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ട്രെയിനി, മലപ്പുറം ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി), സ്റ്റേറ്റ് ഫാമിംഗ് കോര്പറേഷന് ഓഫ് കേരളയില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് 2, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഫയര്മാന് ഗ്രേഡ് 2 (ഒബിസി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡില്‍ പ്യൂണ്‍/റൂം അറ്റന്‍ഡന്റ്/നൈറ്റ് വാച്ച്മാന് (പാര്‍ട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി), കേര ഫെഡില്‍ അസിസ്റ്റന്റ് മാനേജര്‍ (പാര്‍ട്ട് 1-ജനറല്‍ കാറ്റഗറി), തദ്ദേശസ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍) (പട്ടികവര്‍ഗം) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികവര്‍ഗം) (പട്ടികജാതി/പട്ടികവര്‍ഗം), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ മെയില്‍ നഴ്സിംഗ് അസിസ്റ്റന്റ്, കയര്‍ഫെഡില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാര്‍ട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി) തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.