രാജ്യത്ത് ക്രൈസ്തവസമൂഹം വേട്ടയാടപ്പെടുന്നു: പ്രതിപക്ഷ നേതാവ്
Tuesday, July 29, 2025 2:45 AM IST
കൊച്ചി: രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് ക്രൈസ്തവസമൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംഘപരിവാര്‍ ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ്. മിഷണറിമാർക്കു സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
രാജ്യത്തുടനീളം ഈ ആക്രമണങ്ങള്‍ നടക്കുമ്പോഴാണ് കേരളത്തില്‍ ഈസ്റ്ററിനും ക്രിസ്മസിനും കേക്കുമായി പോകുന്ന സംഘപരിവാർ കാപട്യമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.