അപലപനീയം: മാർത്തോമ്മ മെത്രാപ്പോലീത്ത
Tuesday, July 29, 2025 2:45 AM IST
തിരുവല്ല: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി തികച്ചും അപലപനീയമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത.
മതപരവും സാമൂഹ്യവുമായ വേര്‍തിരിവില്ലാതെ സേവനം നടത്തുന്ന നിരപരാധികളായ കന്യാസ്ത്രീകള്‍ക്കെതിരേയുള്ള ഇത്തരം നടപടികള്‍ മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനവും ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.