തിക്കുറിശി ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം: നടന് പൃഥ്വിരാജ്, നടി പാര്‍വതി
Tuesday, July 29, 2025 2:45 AM IST
കൊച്ചി: തിക്കുറിശി സുകുമാരന്‍ നായരുടെ സ്മരണാര്‍ഥം രൂപീകരിച്ച തിക്കുറിശി ഫൗണ്ടേഷന്റെ 2024ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്ലസി സംവിധാനം ചെയ്ത ആടുജീവിതമാണ് മികച്ച സിനിമ.
ആടുജീവിതത്തിലെ അഭിനയത്തിന് നടന് പൃഥ്വിരാജ് മികച്ച നടനും ഉള്ളൊഴുക്കിലെ അഭിനയത്തിന് പാര്‍വതി തിരുവോത്ത് മികച്ച നടിയുമായി. ബ്ലെസി (ആടുജീവിതം) ആണ് മികച്ച സംവിധായകന്.
ചലച്ചിത്ര രത്ന പുരസ്കാരത്തിന് നടന് ശ്രീനിവാസനും നടി മല്ലിക സുകുമാരനും അര്‍ഹരായി.