മെഡിക്കൽ, ആയുർവേദ അന്തിമ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
Tuesday, July 29, 2025 12:11 AM IST
തിരുവനന്തപുരം: 2025 വർഷത്തെ മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നീറ്റ് (യു.ജി) 2025 ഫലം പ്രവേശനപരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി തയാറാക്കിയ അന്തിമ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.c ee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് വിവരങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.