പശുവിനെ മേയ്ക്കാന്‍ പോയ ക്ഷീരകര്ഷകന് ഷോക്കേറ്റ് മരിച്ചു
Tuesday, July 29, 2025 2:45 AM IST
കാസര്‍ഗോഡ്: പശുവിനെ മേയ്ക്കാന്‍പോയ ക്ഷീരകര്ഷകന് ഷോക്കേറ്റു മരിച്ചു. ചെമ്മനാട് കോളിയടുക്കം വയലാംകുഴി പച്ചിലങ്കരയിലെ കുഞ്ഞുണ്ടന്‍ നായര്‍ (75) ആണ് മരിച്ചത്.
പശുവും ഷോക്കേറ്റ് ചത്തു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പശുവിനെ മേയ്ക്കാനായി വീടിനടുത്തുള്ള വയലിലേക്കു പോയതായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടര്‍ന്ന് മകന് അന്വേഷിച്ചു ചെന്നപ്പോഴാണ് ഷോക്കേറ്റ് അവശനിലയില്‍ കാണുന്നത്. ഉടന്‍തന്നെ ലൈന്‍മാനെ വിളിച്ച് വൈദ്യുതബന്ധം വിച്ഛേദിച്ച് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: സാവിത്രി. മക്കള്‍: രാജന്, ശാന്ത, ശ്യാമള, രാജേശ്വരി.