പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായി: സണ്ണി ജോസഫ്
Monday, July 28, 2025 5:47 AM IST
കണ്ണൂർ: തിരുവനന്തപുരം ഡിസിസി മുൻ പ്രസിഡന്റ് പാലോട് രവിക്ക് സദുദ്ദേശ്യത്തോടെ നടത്തിയ പ്രതികരണത്തിൽ ജാഗ്രതക്കുറവുണ്ടായതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പാലോട് രവി കോൺഗ്രസ് പ്രവർത്തകനോട് സംസാരിച്ചതിന്റെ മുഴുവൻ ഭാഗവും കേട്ടാൽ കോൺഗ്രസിനായി സജീവമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാനാണ് ശ്രമിച്ചതെന്ന് ബോധ്യമാകും. എന്നാൽ കാര്യങ്ങൾ പറയുന്പോൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ വേണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.