ബിജെപി സംഘം ഇന്നു റായ്പൂരിലേക്ക്
Tuesday, July 29, 2025 2:45 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്നു റായ്പൂരിലേക്കു പോകും.
രണ്ടു കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ വിവാദത്തിന്റെ സാഹചര്യത്തിലാണു യാത്ര.
ക്രൈസ്തവ സഭാ നേതാക്കളെയും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെയും ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടു കഴിയുന്ന സഹായമെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകിയിരുന്നു.