മഞ്ചേശ്വരം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കു തടവുശിക്ഷ: ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Tuesday, July 29, 2025 2:45 AM IST
കൊച്ചി: മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ് അടക്കം മുസ്ലിം ലീഗ് നേതാക്കള്‍ക്കു തടവുശിക്ഷ വിധിച്ച കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
എംഎല്‍എയ്ക്ക് പുറമേ മുസ്ലിം ലീഗ് നേതാക്കളായ ബഷീര്‍, അബ്ദുല്ല, അബ്ദുള്‍ ഖാദര്‍ എന്നിവരെ തടവിനു ശിക്ഷിച്ച കാസര്‍ഗോഡ് ജില്ലാ കോടതി ഉത്തരവ് നടപ്പാക്കുന്നതാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് സ്റ്റേ ചെയ്തത്.