അപലപനീയം: സിഎല്‍സി
Tuesday, July 29, 2025 2:45 AM IST
കൊച്ചി: കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത സംഭവം അപലനീയവും മനുഷ്യത്വരഹിതവുമാണെന്ന് സിഎല്‍സി സംസ്ഥാന സമിതി. നിയമത്തെ ക്രിമിനല്‍വത്കരിച്ച് മൗലികാവകാശ ലംഘനങ്ങളും മനുഷ്യാവകാശ നിഷേധവുമാണ് സംഭവത്തില്‍ നടന്നിരിക്കുന്നത്.
പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ്.
ന്യൂനപക്ഷങ്ങള്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു തോമസ് അധ്യക്ഷത വഹിച്ചു.