മതേതരത്വത്തിനു നേരേയുള്ള വെല്ലുവിളി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Tuesday, July 29, 2025 2:45 AM IST
ഭരണങ്ങാനം: കന്യാസ്ത്രീകളുടെ അറസ്റ്റ് വളരെ സങ്കടകരമാണെന്നും ഇതിലൂടെ മതേരരത്വം ദുര്‍ബലമാക്കപ്പെടുകയും ഭരണഘടന ബലഹീനമാക്കപ്പെടുകയും ചെയ്തിരിക്കുന്നതായും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
കന്യാസ്ത്രീകള്‍ ജീവിതം കൊണ്ട് ഈശോ ആരാണെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്നവരാണ്. തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ മുന്‍വിധിയോടെയും വൈകാരികമായും ഇടപെടുന്നത് വലിയ സംഘര്‍ഷങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.
ചോദിക്കാനും പറയാനും ആരുമില്ലാത്തവരെപ്പോലെ നമ്മുടെ വൈദികരെയും കന്യാസ്ത്രീകളെയും വിട്ടുകളയില്ലെന്നും വേണ്ടി വന്നാല്‍ വിപുലവും സംഘടിതമായ വികാരം സര്‍ക്കാരിനെ അറിയിക്കുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.