സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ലോ​​​ണ്‍ ആ​​​പ്പ് ത​​​ട്ടി​​​പ്പി​​​ല്‍ ന​​​ഷ്ട​​​മാ​​​യ​​​ത് 17.21 കോ​​​ടി രൂ​​​പ. ചെ​​​റി​​​യ തു​​​ക വാ​​​യ്പ ന​​​ല്‍കി​​​യശേ​​​ഷം പി​​​ന്നീ​​​ട് വ​​​ലി​​​യ പ​​​ലി​​​ശ സ​​​ഹി​​​തം അ​​​തു തി​​​രി​​​കെ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

ഏ​​​റെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ പ​​​ല​​​രും ഇ​​​ത്ത​​​രം ആ​​​പ്പു​​​ക​​​ള്‍ ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്ത​​​ശേ​​​ഷം വാ​​​യ്പയെ​​​ടു​​​ക്കും. പി​​​ന്നീ​​​ടാ​​​ണ് ത​​​ട്ടി​​​പ്പുസം​​​ഘം ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്ന​​​ത്.

ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ സൈ​​​ബ​​​ര്‍ ക്രൈം ​​​ഓ​​​പ്പ​​​റേ​​​ഷ​​​ന്‍സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ലോ​​​ണ്‍ ആ​​​പ്പ് ത​​​ട്ടി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് 3,764 പ​​​രാ​​​തി​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ല്‍ പ​​​രാ​​​തി​​​ക​​​ള്‍ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നാ​​​ണ്. ഇ​​​വി​​​ടെനി​​​ന്നു ല​​​ഭി​​​ച്ച 355 പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​യി 1.80 കോ​​​ടി രൂ​​​പ​​​യാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്.

306 പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി പാ​​​ല​​​ക്കാ​​​ടാ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ 1.83 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​വി​​​ടെ ന​​​ഷ്ട​​​മാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ലി​​​ല്‍നി​​​ന്ന് 303 പ​​​രാ​​​തി​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ന​​​ഷ്ട​​​മാ​​​യ​​​ത് 1.19 കോ​​​ടി രൂ​​​പ​​​യും.

ചോ​​​ര്‍ത്തു​​​ന്ന​​​ത് സ്വ​​​കാ​​​ര്യ വി​​​വ​​​ര​​​ങ്ങ​​​ളും

ഇ​​​ത്ത​​​രം ആ​​​പ്പു​​​ക​​​ള്‍ ഇ​​​ൻ​​​സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ലു​​​ള്ള സ്‌​​​ക്രീ​​​ന്‍ വ്യു, ​​​എ​​​സ്എം​​​എ​​​സ്, ഗാ​​​ല​​​റി, ഫോ​​​ട്ടോ​​​സ്, കോ​​​ണ്‍ടാ​​​ക്ടു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി ത​​​ട്ടി​​​പ്പുസം​​​ഘ​​​ത്തി​​​ന്‍റെ കൈ​​​ക​​​ളി​​​ലെ​​​ത്തും.


ലോ​​​ണ്‍ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ന്‍ വൈ​​​കി​​​യാ​​​ല്‍ സം​​​ഘം അ​​​പ​​​കീ​​​ര്‍ത്തി​​​പ്പെ​​​ടു​​​ത്ത​​​ലും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ലും ആ​​​രം​​​ഭി​​​ക്കും. മൊ​​​ബൈ​​​ലി​​​ല്‍നി​​​ന്ന് എ​​​ടു​​​ത്ത ഫോ​​​ട്ടോ​​​ക​​​ള്‍ മോ​​​ര്‍ഫ് ചെ​​​യ്ത് ബ്ലാ​​​ക്ക് മെ​​​യി​​​ല്‍ ചെ​​​യ്യാ​​​ന്‍ തു​​​ട​​​ങ്ങും.

വ​​​ന്‍ ലോ​​​ണി​​​നു​​​വേ​​​ണ്ടി ആ​​​പ്പ് ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ന്ന​​​വ​​​രെ ലോ​​​ണ്‍ ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ലും ത​​​ട്ടി​​​പ്പുസം​​​ഘം ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കും. ഇ​​​ര​​​ക​​​ളി​​​ല്‍ ഏ​​​റെ​​​യും വീ​​​ട്ട​​​മ്മ​​​മാ​​​രാ​​​യി​​​രി​​​ക്കും. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ലോ​​​ണ്‍ ആ​​​പ്പ് സം​​​ഘ​​​ത്തി​​​ന്‍റെ ച​​​തി​​​ക്കു​​​ഴി​​​യി​​​ല്‍പ്പെ​​​ട്ട് ജീ​​​വ​​​ന്‍ത​​​ന്നെ വെ​​​ടി​​​യേ​​​ണ്ടി​​​വ​​​ന്ന പ​​​ല സം​​​ഭ​​​വ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന​​​ത്തു മു​​​മ്പ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

നി​​​യ​​​മാ​​​നു​​​സൃ​​​ത​​​ മാ​​​ര്‍ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​ത്രമേ ലോ​​​ണ്‍ എ​​​ടു​​​ക്കാവൂ എ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ല്‍കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍പ്പെ​​​ട്ടാ​​​ല്‍ സൈ​​​ബ​​​ര്‍ ക്രൈം ​​​റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യാ​​​നു​​​ള്ള പോ​​​ര്‍ട്ട​​​ലി​​​ലും (http://www.cyber crime.gov.in), 1930 എ​​​ന്ന സൈ​​​ബ​​​ര്‍ ഹെ​​​ല്‍പ്പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​റി​​​ലും പ​​​രാ​​​തി​​​പ്പെ​​​ടാം.