മട്ടന്നൂർ: കണ്ണൂർ യൂണിവേഴ്സിറ്റി ബിഎസ്സി സുവോളജി പരീക്ഷയിൽ എസ്.എസ്. ദിലാരയ്ക്ക് ഒന്നാം റാങ്ക്. കൂത്തുപറമ്പ് നിർമലഗിരി കോളജ് വിദ്യാർഥിനിയാണ്.
ഉരുവച്ചാൽ മണക്കായി റോഡിൽ കാരുണ്യ ബസ് സ്റ്റോപ്പിന് സമീപം ശ്രീദളത്തിൽ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ പി.വി. ശശീന്ദ്രൻ - കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സ്വപ്ന ദന്പതികളുടെ മകളാണ്.