അപകടത്തിൽ പരിക്കേറ്റ മെക്കാനിക്ക് മരിച്ചു
1582574
Saturday, August 9, 2025 10:38 PM IST
കഴക്കൂട്ടം : കഴക്കൂട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മെക്കാനിക്ക് മരിച്ചു. പാലക്കാട് കാര്യക്കാട് പിറക്കുന്ന് ഹൗസിൽ രമേശ് (50) ആണ് മരിച്ചത്. കാട്ടായികോണം കൈലാസം കുറവിളാകം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രമേശ്.
കഴക്കൂട്ടം ടെക്നോപാർക്കിന് സമീപത്തെ വർക്ക് ഷോപ്പിലെ മെക്കാനിക്ക് ആയിരുന്നു. ജോലി കഴിഞ്ഞു കഴിഞ്ഞദിവസം രാത്രി ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെ ലുലു മാളിന് സമീപത്തെ സർവീസ് റോഡിൽ ഇറങ്ങവെ സ്കൂട്ടർ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമേശിനെ രാത്രി പരിശോധനയ്ക്ക് സമീപത്തുണ്ടായിരുന്ന പേട്ട പോലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: അഭിനവ്, അഭിജിത്ത്.