വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ 53-ാമത് സ്കൂൾ കലോത്സവം
1583255
Tuesday, August 12, 2025 3:35 AM IST
വെമ്പായം: വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ 53-ാമത് സ്കൂൾ കലോത്സവം "കലാകൃതി" യുടെ ഉദ്ഘാടനം ഗാനരചയിതാവും കവിയുമായ വിഭു പിരപ്പൻകോട് നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്ററും മാനേജരുമായ റവ. ബ്രദർ പീറ്റർ വാഴപ്പറമ്പിൽ അധ്യക്ഷനായിരുന്നു.
പ്രൊവിൻഷ്യൽ സുപ്പീരിയർ ബ്രദർ ഡെന്നിസ് തെക്കേപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. സുപ്പീരിയർ ബ്രദർ കെ ടി മാത്യു, സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗങ്ങളിലെ പ്രിൻസിപ്പൽമാർ, പിടിഎ ഭാരവാഹികൾ, ആൽമോസ് പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കലാമേളയിൽ സിബിഎസ്ഇ, സ്റ്റേറ്റ് വിഭാഗങ്ങളിലെ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ മാറ്റുരയ്ക്കും.
സിബിഎസ്ഇ വിഭാഗത്തിൽ 24 മത്സര ഇനങ്ങളും സ്റ്റേറ്റ് വിഭാഗത്തിൽ 16 മത്സരഇനങ്ങളുമാണ് നടക്കുന്നത്.