കോഴി കയറ്റിയ മിനി ലോറി വീട്ടിലേക്ക് ഇടിച്ചു കയറി
1583260
Tuesday, August 12, 2025 3:35 AM IST
വെള്ളറട : രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്നു കോഴി കയറ്റിയ മിനിലോറി വീട്ടിലേക്ക് ഇടിച്ചു കയറി മതില്‍ക്കെട്ടുകള്‍ തകര്‍ത്തു.
കഴിഞ്ഞദിവസംരാത്രി പതിനൊന്നോടെ നിലമാമൂട് റോഡരികത്തു വീട്ടില്‍ അര്‍ജുനന്റെ വീട്ടിലേക്കാണ് മിനിലോറി പാഞ്ഞു കയറിയത്. നിറയെ കോഴികള്‍ ഉണ്ടായിരുന്ന ലോറിയില്‍നിന്നും കോഴികള്‍ അടക്കമുള്ള കൂടുകള്‍ പുറത്തേക്കു തെറിച്ചു വീണു നിരവധി കോഴികള്‍ ചത്തു. മിനിലോറിയുടെ മുന്‍ഭാഗം പൂർണമായും തകര്‍ന്നു. മിനിലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മതില്‍ക്കെട്ടുകള്‍ തകര്‍ന്ന അര്‍ജുനനു നഷ്ടപരിഹാരം ഉറപ്പാക്കിയ ശേഷം മിനി ലോറി വിട്ടയക്കാനുള്ള ശ്രമത്തിലാണ്.
പരിധിയിലധികം കിലോമീറ്ററുകള്‍ ദൂരം കടന്നുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണ് മേഖലയിലെ മിക്ക അപകടങ്ങൾക്കും കാരണം.