ക്ലാസ് റൂം അസ് ലാബ് പദ്ധതി
1583254
Tuesday, August 12, 2025 3:35 AM IST
കല്ലറ: ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ഭരതന്നൂര്‍ ഗവ. എല്‍പിഎസില്‍ നിടപ്പിലാക്കുന്ന ക്ലാസ്റൂം അസ് ലാബ് പദ്ധതി പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി ഉദ്ഘാടനം ചെയ്തു. മാതൃഭാഷ, ഇംഗ്ലീഷ്, പരിസര പഠനം, ഗണിതം എന്നീ വിഷയങ്ങളില്‍ പ്രക്രിയാധിഷ്ടിത പഠനം സാധ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന്, നാല് സ്റ്റാന്റേഡുകളിലാണ് ലാബുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
പാലോട് ബിപിസി ആര്.എസ്. ബൈജു കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം കെ. മോളി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് അന്‍വര്‍ പഴവിള, പ്രഥമാധ്യാപിക എ.എസ്. സാജിദ, സ്റ്റാഫ് സെക്രട്ടറി എം.പി. ആദര്‍ശ്, സീനിയര്‍ അസിസ്റ്റന്റ് എസ്. നസീറാ ബീഗം എന്നിവര്‍ സംസാരിച്ചു. പിടിഎ അംഗങ്ങള്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.