പട്ടം സെന്റ് മേരീസ് കത്തീഡ്രൽ തിരുനാളിനു കൊടിയേറി
1583080
Monday, August 11, 2025 6:42 AM IST
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിലെ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിനു കൊടിയേറി. 13 വൈകുന്നേരം 6.30ന് വികാരി ജനറാൾ ഫാ. തോമസ് കയ്യാലക്കൽ നയിക്കുന്ന ധ്യാനം, 14 വൈകുന്നേരം ഏഴിനു തിരുന്നാൾ റാസ,
15നു രാവിലെ ഏഴിനു മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന സമൂഹബലി, ആദ്യകുർബാന സ്വീകരണം, കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി ഉദ്ഘാടനം, നേർച്ച എന്നിവ ഉണ്ടായിരിക്കും.