യുവജനവാരം: യുവജന മഹാറാലി സംഘടിപ്പിച്ചു
1583256
Tuesday, August 12, 2025 3:35 AM IST
വെള്ളറട: യുവജനവാരവുമായി ബന്ധപ്പെട്ട് വെള്ളറട ഡിസ്ട്രിക്ട് യുവജന സംഘടന യുവജന മഹാറാലി സംഘടിപ്പിച്ചു. വെള്ളറട ജെ.എം. ഹാളില്‍ നിന്നാരംഭിച്ച് വെള്ളറട ജംഗ്ഷന് വഴി ഡിസ്ടിക്ട് സെന്ററായ ഫോസ്റ്റര്‍ മെമ്മോറിയല്‍ സിഎസ്ഐ സഭയില്‍ സമാപിച്ചു.
നാം ക്രിസ്തുവിന്റെ കരം എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ലഹരിക്കെതിരെയും -പരിസ്ഥിതി ചൂഷണത്തിനെതിരെയും -സമകാലിക വിഷയങ്ങളെയും ഉള്‍ക്കൊള്ളിച്ച് -അണിചേരാം നല്ലൊരു നാളേക്കായി- എന്ന ആപ്തവാക്യത്തോടെയുള്ള ബോധവല്‍ക്കരണ റാലിയില്‍ വെള്ളറട ഡിസ്ട്രിക്ടിലെ പണ്ട്രണ്ട് സഭകള്‍ പങ്കെടുത്തു. മഹായിടവക സെക്രട്ടറി ഡോ. ടി.ചി. പ്രവീണ്‍ വെള്ളറട ഡിസ്ട്രിക്ട് യുവജനവാരം ഉദ്ഘാടനം ചെയ്തു.
വെള്ളറട ഡിസ്ട്രിക്ട് ചെയര്മാന് റവ. ഡി.ആര്. ധര്‍മരാജ് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് റവ. ഷിന്റോ സ്റ്റാന്‍ലി, ഡിസ്ട്രിക്ട് കൗണ്‍സില്‍ സെക്രട്ടറി എസ്. ജസ്റ്റിന് ജയകുമാര്‍, ഡിസ്ട്രിക്ട് യൂത്ത് സെക്രട്ടറി അതുല്‍ എസ്. ഷൈന്‍, ഡിസ്ട്രിക്ട് സണ്‍ഡേ സ്കൂള്‍ സെക്രട്ടറി വിദ്യാപ്രസാദ്, ഡിസ്ട്രിക്ട് സ്ത്രീജന സംഘടന സെക്രട്ടറി ജയാജസ്റ്റിന് റവ. അനു, റവ. ബ്രൈറ്റ് സിംഗ് ഡേവിഡ്, വിജു കുമാര്‍, റവ. അഖില്‍, കെ. ജോണി, വിത്സകുമാര്‍, റോബര്‍ട്ട്, വിനോദ് ദീപാലയ, റൂഫസ്, റവ. സജിന്‍ ദാസ്, റവ. കനകരാജ് എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
റാലി ഡിസ്ട്രിക്ട് സെന്ററില്‍ എത്തിയതിനുശേഷം മഹായിടവക സെക്രട്ടറി ടി.ടി. പ്രവീണിന്റെ സാന്നിധ്യത്തില്‍ വെള്ളറട ഡിസ്ട്രിക്ട് ചെയര്മാന് റവ. ഡി.ആര്. ധര്‍മരാജ് പതാക ഉയര്‍ത്തി. തുടർന്നു നടന്ന യുവജന സമ്മേളനത്തിൽ വെള്ളറട ഡിസ്ട്രിക്ട് യൂത്ത് സെക്രട്ടറി അതുല്‍ എസ്. ഷൈന്‍ സ്വാഗതം പറഞ്ഞു. മഹായിടവക സെക്രട്ടറി പ്രവീണ്‍ മുഖ്യസന്ദേശം നല്‍കുകയും ചെയ്തു.
ജസ്റ്റിന് ജയകുമാര്‍, വിദ്യ പ്രസാദ്, ജയ ജസ്റ്റിന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്നു നടന്ന അനുമോദന ചടങ്ങോടു കൂടി യുവജനവാര സമ്മേളം അവസാനിച്ചു.