മുന്നാക്കത്തിലെ പിന്നാക്കം: സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തതയില്ലെന്നു പരാതി
1583247
Tuesday, August 12, 2025 3:35 AM IST
നെടുമങ്ങാട്: കേന്ദ്രസർക്കാർ നിയമനങ്ങളിൽ മുന്നാക്കത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ 10 ശതമാനം സംവരണത്തിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വ്യക്തത ഇല്ലെന്ന് ആക്ഷേപം.നിലവിൽ കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറയുന്നത് ആയിരം സ്ക്വയർ ഫീറ്റ് വീടുള്ളവർക്ക് സംവരണത്തിന് അർഹതയുണ്ടെന്നാണ്.
വീടിരിക്കുന്ന സ്ഥലം നാല് സെന്റിനു മുകളിൽ ആകരുതെന്നും ബാക്കി നാലേക്കർ വരെ കൃഷിഭൂമിയായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകാമെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവുണ്ട്. എന്നാൽ, താലൂക്ക് ഓഫീസുകളിൽ നാല് സെന്റിൽ കൂടുതൽ ഭൂമിയുള്ളവർ അപേക്ഷ നൽകിയാൽ നിരസിക്കുന്ന അവസ്ഥയാണെന്നാണു പരാതി ഉയർന്നിരിക്കുന്നത്.
നെടുമങ്ങാട് താലൂക്ക് ഓഫീസിൽ രാഹുൽ കൃഷ്ണ എന്ന അപേക്ഷകനു 10 സെന്റ് വസ്തു ഉണ്ടെന്ന വാദംനിരത്തി അധികൃതർ സർട്ടിഫിക്ക റ്റ് നിരസിച്ചെങ്കിലും ജില്ലാ കളക്ടറേറ്റിൽ അപ്പിലിനു പോയപ്പോൾ സർട്ടിഫിക്കറ്റ് അനുവദിക്കുകയുമായിരുന്നു. സമാനമായ നിരവധി പരാതികളാണ് നെടുമങ്ങാട് മേഖലയിൽ ഉയരുന്നത്.