വെല്‍നെസ് സെന്ററുകളിലെ ജീവനക്കാരെ അനുമോദിച്ചു
1583083
Monday, August 11, 2025 6:52 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം ജില്ലയില്‍ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് അംഗീകാരം നേടിയ ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററുകളിലെ ജീവനക്കാരെ അനുമോദിച്ചു.
പട്ടം ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ നടന്ന ചടങ്ങ് എ.എ. റഹിം എംപി ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി എസ്. പൈ അധ്യക്ഷത വഹിച്ചു. ഡോ. ഗായത്രി, ഡോ. പി.ആര്. സജി, ഡോ. ജയനാരായണന്‍, ഡോ. മഞ്ജുളശ്രീ തങ്കച്ചി തുടങ്ങിയവര്‍ പങ്കെടുത്തു.