സാൽവേഷൻ ആർമി സ്റ്റുഡൻസ് ഫെലോഷിപ്പ്
1583074
Monday, August 11, 2025 6:42 AM IST
തിരുവനന്തപുരം: സാൽവേഷൻ ആർമി പാപ്പാട് ഗ്രൂപ്പ് സ്റ്റുഡൻസ് ഫെലോഷിപ്പ് യോഗം കൊടുങ്ങാനൂർ സാൽവേഷൻ ആർമി പള്ളിയിൽ നടന്നു. ഡിവിഷണൽ യൂത്ത് ഓഫീസർ മേജർ ജോസ് മാനുവേൽ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ലീഡർ മേജർ ടി.ഇ. സ്റ്റീഫൻസണ്‍ അധ്യക്ഷത വഹിച്ചു.
മേജർ സി. ലീലാമ്മ, അലക്സ് പത്രോസ്, നീനു ജെ. ജോണി, ഐശ്വര്യ സജി, ആൽബിൻ ജി. ആനന്ദ്, ആഫാ വർഗീസ്, എ. അഭിഷേക് ,അക്ഷയ് ഉണ്ണി, ജെ. നിജിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : നീനു ജെ. ജോണി -സെക്രട്ടറി, ഐശ്വര്യ സജി -ജോയിന്റ് സെക്രട്ടറി, ആൽബിൻ ജെ. ആനന്ദ് - ട്രഷറർ.