ചങ്ങാതിക്ക് ഒരു തൈ പദ്ധതി
1583078
Monday, August 11, 2025 6:42 AM IST
നെടുമങ്ങാട്: ഹരിതകേരളാ മിഷന് സംഘടിപ്പിക്കുന്ന ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് കരകുളം പഞ്ചായത്തിലെ വേങ്കോട് ഗവ.യുപി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാ റാണി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ശേഖരിച്ച സൗഹൃദത്തൈകള് പരസ്പരം കൈമാറി. സ്കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷത്തൈകള്‍ കൈമാറുന്നത്.
സൗഹൃദ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ 10-ലക്ഷത്തിലധികം വൃക്ഷത്തൈകള്‍ കൈമാറുകയാണ് ലക്ഷ്യം. പിടിഎ പ്രസിഡന്റ് വിജുകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് രാജീവ് സൗഹൃദസസ്യം ഏറ്റുവാങ്ങി. ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ആതിര ജോണ്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് അംഗം വി. ആശ, എസ്. ശ്രീകല, പ്രഥമാധ്യാപിക ബിന്ദുകുമാരി, അനന്തകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.