രാജീവ് ഗാന്ധി റസി. വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് രാജിവച്ചു
1583257
Tuesday, August 12, 2025 3:35 AM IST
നെടുമങ്ങാട്: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനം എൻ. ഗംഗാധരൻ നായർ രാജിവച്ചു. വൈസ് പ്രസിഡന്റ് കെ.മോഹന കുമാറിനാണ് താൽക്കാലിക ചുമതല. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് സ്ഥാനം രാജിവച്ചത്.
സംഘത്തിൽ സഹകരണ വകുപ്പിന്റ് അന്വേഷണത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പിന്നാലെ മുൻ പ്രസിഡന്റ് എം.മോഹന കുമാർ ആത്മഹത്യ ചെയ്തിരുന്നു. ശേഷം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഇതിനുശേഷമാണ് ഗംഗാധരൻ നായരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റത്. സംഘം ക്രമക്കേടുമായി ബന്ധപ്പെട്ടു മൂന്നു ജീവനക്കാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.