റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1583117
Monday, August 11, 2025 10:30 PM IST
വെഞ്ഞാറമൂട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെഞ്ഞാറമൂട് നെല്ലി വിള സരസിൻ ദിനേശ് (52) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. വെള്ളിയായ്ച്ചയായിരുന്നു അപകടം.
സെക്രട്ടേറിയറ്റിൽ പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഓവർസിയറായ ദിനേശ് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനായി റോഡ് മുറിച്ചുകടക്കവെ ബൈക്കിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചി. ഭാര്യ: സരസ്വതി. മക്കൾ: അനന്ദു (പ്രിസൺ ഓഫീസർ കണ്ണൂർ), അശ്വന്ത് (ബംഗളൂരു).